ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വൃദ്ധയെ വീടിനുള്ളില്‍ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഷാലിമാര്ബാഗിലായിരുന്നു സംഭവം. രാജ് റാണിയെന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്ക് രണ്ട് ആണ്മക്കളും ഒരു പെണ്‍കുട്ടിയുമാണ് ഉള്ളത്. എന്നാല്‍ ഇവര്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ് താമസം. പോലീസ് അയല്‍ക്കാരെയും ബന്ധുക്കളെയും ചോദ്യം ചെയ്തു. രാജ് റാണിയുടെ മകനാണ് മൃതദേഹം ആദ്യം കണ്ടത്. അമ്മയുടെ വീട്ടിലേക്കുവന്ന ലക്ഷ്യ ഗ്രോവര്‍ വീടുകൊള്ളയടിക്കപ്പെട്ടതായി കണ്ടെത്തി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവസമയത്ത് വീടിന്റെ പരിസരത്ത് ചുറ്റിത്തിരിഞ്ഞ ലോട്ടറിക്കാരനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് വിവരം ലഭിച്ചത്. വീടിനുള്ളില്‍നിന്നും സ്വര്‍ണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും കളവ് പോയിട്ടുണ്ട്. വീടിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് അമ്മയെ ചോരയില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ടത്.