ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനൊന്നാം സീസണിലേക്കുള്ള താരലേലത്തിന് തുടക്കമായി. ബെംഗളൂരുവില്‍ രണ്ടു ദിവസങ്ങളിലായിട്ടാണ് ലേലം നടക്കുക. 361 ഇന്ത്യക്കാരടക്കം 580 താരങ്ങളാണ് ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ബെന്‍ സ്റ്റോക്സിനെ പൊന്നും വിലയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. 12.5 കോടി രൂപയ്ക്കാണ് സ്റ്റോക്സിനെ റോയല്‍സ് സ്വന്തമാക്കിയത്. ഓസീസ് താരം മിച്ചല്‍ സ്റ്റാര്‍ക്കിനും വന്‍ തുകയാണ് ലേലത്തില്‍ ലഭിച്ചത്. 9.4കോടി രൂപയ്ക്കാണ് സ്റ്റാര്‍ക്കിനെ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. ശിഖര്‍ ധവാനെ ഹൈദരാബാദ് സണ്‍ റൈസേഴ്സ് സ്വന്തമാക്കിയിരുന്നു. 5.2 കോടി രൂപയ്ക്കാണ് ധവാന്‍ ഹൈദരാബാദിലെത്തിയത്. അതേസമയം ആര്‍ അശ്വിന്‍ കിങ്സ് ഇലവന്‍ പഞ്ചാബിലെത്തി. 7.20 കോടി രൂപയ്ക്കാണ് പഞ്ചാബ് അശ്വിനെ സ്വന്തമാക്കിയത്. കീറോണ്‍ പൊള്ളാര്‍ഡ്സിനെ മുംബൈ ഇന്ത്യന്‍സ് 5.40 കോടി രൂപയ്ക്ക് ആര്‍ഡിഎം വഴി നിലനിര്‍ത്തി. എന്നാല്‍ മുമ്ബ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിന്റെ വെടിക്കെട്ട് താരമായിരുന്ന ക്രിസ് ഗെയിലിനെ ആരും വിളിച്ചില്ല. നാളെ ഗെയിലിനു വേണ്ടി ഒരു ലേലം കൂടി നടത്തും.