സംപൗളോ : ബ്രസീലില്‍ നിശാക്ലബ്ബിലുണ്ടായ വെടിവയ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. പന്ത്രണ്ട് വയസുകാരനുള്‍പ്പെടെ ആറ് പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഫോര്‍ട്ടസേലയിലെ തിരക്കേറിയ നിശാക്ലബിലാണ് സംഭവമുണ്ടായത്.
ആയുധധാരികളായ ഒരു സംഘം ക്ലബ്ബിലേക്ക് തള്ളിക്കയറുകയും വെടിവയ്പ് നടത്തുകയുമായിരുന്നു. ലഹരിവില്‍പ്പന സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസ് നല്‍കുന്ന വിവരം.
അതിക്രൂരമായ ആക്രമണമാണു നടന്നിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. സമീപകാലത്തൊന്നും ഇത്രയും ക്രൂരമായ ആക്രമണം ഫോര്‍ട്ടലേസയില്‍ ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരാണ്.