തിരുവനന്തപുരം : നന്തന്‍കോട് കൂട്ടകൊല കേസിലെ പ്രതി കേഡലിന്റെ നില ഗുരുതരമായി തുടരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന കേഡല്‍ ജിന്സന് രാജയുടെ ജീവന് വെന്റിലേറ്റിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തുന്നത്. ന്യുമോണിയ കടുത്തതിനാല്‍ ആന്റിബയോട്ടിക്കുകളും നല്‍കുന്നുണ്ട്. കേഡലിന്റെ ആരോഗ്യനില വിലയിരുത്താനായി ഏഴു വിഭാഗങ്ങളിലെ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് തിങ്കളാഴ്ച വീണ്ടും ചേരും. വ്യാഴാഴ്ച പുലര്‍ച്ചെയാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ സെല്ലിനുള്ളില്‍ കേഡലിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.