ഉത്തരപ്രദേശില്‍ സംഘര്‍ഷം വ്യാപിക്കുന്നു; ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിർത്തിവെച്ചു

286

ലക്‌നൗ: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ബൈക്ക് റാലിക്കുനേരെ കല്ലേറു നടത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഉത്തര്‍പ്രദേശിലെ കസ്ഗഞ്ചില്‍ ഒരള്‍ കൊല്ലപ്പെട്ടു. നിരവധി വാഹനങ്ങളും കടകളും അക്രമികള്‍ തകര്‍ത്തു. സമൂഹമാധ്യമങ്ങള്‍ വഴി തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നത് ഒഴിവാക്കാന്‍ പടിഞ്ഞാറന്‍ യുപിയില്‍ ഞായറാഴ്ച രാത്രി 10 മണിവരെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

സംഘര്‍ഷത്തെ സാമൂദായിക കലാപമാക്കി മാറ്റാന്‍ ചില സാമൂഹിക വിരുദ്ധര്‍ ആസൂത്രിതമായ ശ്രമം നടത്തുന്നു. ഇതിന്റ ഭാഗമായി പ്രദേശത്തെ മുസ്‌ലിം പള്ളിയുടെ ഗേറ്റ് തകര്‍ക്കാന്‍ ശ്രമിച്ചതായും അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് അനന്ത് കുമാര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് അറിയിച്ചു. രണ്ടുകേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഒന്‍പതുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി അരവിന്ദ് കുമാര്‍ അറിയിച്ചു. നാല്‍പ്പതോളം പേരെ കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വന്ദേമാതരം’, ‘ഭാരത് മാതാ കി ജയ്’ വിളികളുമായി ത്രിവര്‍ണ പതാകയേന്തി ബൈക്ക് റാലി നടത്തിയ വിഎച്ച്പി, എബിവിപി സംഘത്തിനുനേരെ കല്ലേറുണ്ടാവുകയായിരുന്നു

NO COMMENTS