ചാരുംമൂട്: മോദിയുടെയും ബിജെപിയുടെയും വിഭാഗീയതക്കെതിരായുള്ള മതേതരത്വ- ജനാധിപത്യ മുന്നേറ്റത്തിന് സി.പി.എം തടസ്സം നില്‍ക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസ് പാലമേല്‍ ആദിക്കാട്ടുകുളങ്ങര മേഖല കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപിക്കെതിരെ ശക്തമായി സംസാരിക്കുന്ന സി.പി.എം അവരെ രാഷ്ട്രീയമായി എതിര്‍ക്കാന്‍ തയാറല്ല. കോണ്‍ഗ്രസിന്റെ അഭാവം രാജ്യത്തെ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിരിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.