ഡല്‍ഹി : ബജറ്റ് വികസനോന്മുഖവും ജനപ്രിയവുമാകുമെന്ന് പൊതുവിലയിരുത്തല്‍. ബജറ്റ് അവതരണത്തിനു മുന്നോടിയായി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. ജനപ്രിയ ബജറ്റാകും ഇത്തവണത്തേതെന്ന് സൂചന നല്കി ധനകാര്യ സഹമന്ത്രി ശിവ് പ്രതാപ് ശുക്ലയും പറഞ്ഞു. സാധാരണക്കാര്‍ക്കു ഗുണകരമാകുന്ന നല്ല ബജറ്റാകുമെന്ന് മന്ത്രി പറഞ്ഞു.