തൃശ്ശൂര്‍: നടി സനുഷയെ ഓടുന്ന ട്രെയിനില്‍ വച്ച് അപമാനിക്കാന്‍ ശ്രമിച്ച ട്രെയിന്‍ യാത്രക്കാരനായ യുവാവ് അറസ്റ്റില്‍. ഇന്നലെ രാത്രി മാവേലി എക്സ്പ്രസില്‍ തൃശൂരില്‍ വച്ചാണ് സംഭവം. തമിഴ്നാട് സ്വദേശി ആന്റോ ബോസിനെയാണ് പൊലീസ് പിടികൂടിയത്. ബുധനാഴ്ച്ച രാത്രി മാവേലി എക്സ്പ്രസില്‍ യാത്ര ചെയ്യവേയാണ് സംഭവം. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു സനുഷ. ട്രെയിനില്‍ അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. ബഹളം വെച്ചെങ്കിലും ആരും സഹായത്തിന് എത്തിയില്ലെന്നും പലരും ഉറക്കം നടിച്ചെന്നും സനുഷ കൂട്ടി ച്ചേര്‍ത്തു. താന്‍ ഒറ്റയ്ക്കാണ് പ്രതി രക്ഷപ്പെടാതെ നോക്കിയതെന്നും നടി പറഞ്ഞു. യുവാവ് തന്നോട് അപമര്യാദയായി പെരുമാറുകയായിരുന്നുവെന്ന് കാണിച്ച് യുവ നടി പൊലീസിനു പരാതി നല്‍കുകയായിരുന്നു. പിടിയിലായ ആളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. ട്രെയിനില്‍ തന്നെയുണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും എറണാകുളത്തു നിന്നുള്ള ഒരു യാത്രക്കാരനുമാണ് സഹായത്തിന് എത്തിയത്. ടിടിആറിനെ വിവരമറിയിച്ചു.