കേന്ദ്ര ബഡ്ജറ്റ് നിരാശാജനകമാണെന്ന് കെ.എം. മാണി

245

തിരുവനന്തപുരം: കേന്ദ്ര ബഡ്ജറ്റില്‍ കര്‍ഷകര്‍ക്ക് ഗുണകരമായ പദ്ധതികളൊന്നും പ്രഖ്യാപിക്കാത്തത് നിരാശാജനകമാണെന്ന് കേരള കോണ്‍ഗ്രസ്സ് എം ചെയര്‍മാന്‍ കെ.എം. മാണി. റബ്ബറിന്റെ വിലയിടിവ് തടയാന്‍ ഇറക്കുമതി തീരുവ കൂട്ടേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ലെന്ന് മാത്രമല്ല കാര്‍ഷിക ഉല്പന്നങ്ങളുടെ വിലയിടിവ് തടയാന്‍ പ്രായോഗികമായ നടപടികളൊന്നും പ്രഖ്യാപിച്ചുമില്ലന്നും അദ്ദേഹം പറഞ്ഞു. പെട്രോളിയം ഉല്‍പന്നങ്ങളുടെ ആഗോളവില 70 ഡോളറില്‍ താഴെയായിരിക്കുമ്ബോള്‍ പോലും കേന്ദ്ര സര്‍ക്കാര്‍ അവശ്യ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ ഇന്ധനനികുതി കുറയ്ക്കാന്‍ തയ്യാറാകാത്തത് സാധാരണ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാക്കി മാറ്റുമെന്നും കെ.എം. മാണി ചൂണ്ടിക്കാട്ടി.

NO COMMENTS