കണ്ണൂര്‍: കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ മാര്‍ച്ചിനുള്ളില്‍ കൊടുത്തു തീര്‍ക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. കെഎസ്‌ആര്‍ടിസിയെ സ്വന്തം കാലില്‍ നിര്‍ത്താന്‍ പ്രാപ്തമാക്കുകയാണു സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്‌ആര്‍ടിസിയില്‍ പ്രൊഫഷണലുകളെ നിയമിക്കുമെന്നും കെഎസ്‌ആര്‍ടിസിയെ മൂന്നു കേന്ദ്രങ്ങളായി വിഭജിച്ച് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ക്കു ചുമതല നല്‍കുമെന്നും അദ്ദേഹം വ്യക്തതമാക്കി. പ്രതിപക്ഷം വിമര്‍ശിച്ചു എന്നതുകൊണ്ട് അവരെ വിശ്വാസത്തിലെടുക്കാതെ ഒരു മന്ത്രിക്കു മുന്നോട്ടു പോകാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തളിപ്പറമ്ബ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.