റായ്പൂര്‍ : ചരക്കു ട്രെയിന്‍ പാളം തെറ്റി. ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ ഞായറാഴ്ച രാത്രിയായിരുന്നു അപകടം. ട്രെയിന്റെ നിരവധി കോച്ചുകള്‍ പാളം തെറ്റി. അപകടത്തില്‍ ആളപായമില്ല.മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചതായി റയില്‍വേ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.