തായ്പെയ്: തായ്വാനില് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍സ്കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനമാണ് പ്രാദേശിക സമയം രാത്രി 9.56 ന് തായ്വാനിലെ ഹുവലിന് തീരത്തുണ്ടായത്. മിനിറ്റുകള്‍ക്കുള്ളില്‍ നിരവധി തുടര്‍ചലനങ്ങളും ഉണ്ടായി. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നാണ് വിവരം.