കവി കുരീപ്പുഴ ശ്രീകുമാറിന് നേരെ ആക്രമണം ; ഏഴു പേര്‍ പിടിയില്‍

361

കൊല്ലം : പ്രമുഖ കവി കുരീപ്പു‍ഴ ശ്രീകുമാറിനെ കൈയ്യേറ്റം ചെയാന്‍ ശ്രമിച്ച സംഭവത്തില്‍ ഏഴ് ആര്‍എസ്‌എസ് പ്രവര്‍ത്തകരെ പോലീസ് പിടികൂടി. ആക്രമണവുമായി ബന്ധപ്പെട്ട് കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ്. പഞ്ചായത്തംഗമായ ദീപു,മനു, ശ്യാം,ലൈജു,കിരണ്‍, വിഷ്ണു, സുജിത് എന്നിവരാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 15 ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്കെതിരേ കടയ്ക്കല്‍ പോലീസ് നേരത്തെ കേസെടുത്തിരുന്നു. കൊ​ല്ലം ക​ട​യ്ക്ക​ല്‍ കോ​ട്ടു​ങ്ക​ലി​ല്‍ ഒ​രു വാ​യ​ന​ശാ​ല സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗ​ത്തി​ല്‍ പ്രസംഗിക്കവെ വ​ട​യമ്ബാ​ടി ജാ​തി മ​തി​ല്‍ സമരത്തെ​ക്കു​റി​ച്ച്‌ സംസാരിച്ചിരിന്നു. ഇതിനെ തുടര്‍ന്നാണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി കുരീപ്പുഴ ശ്രീകുമാറിന് നേരെ ആക്രമണം ഉണ്ടായത്.

NO COMMENTS