മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ നടപടി : ലോക്‍നാഥ് ബെഹ്റക്ക് വിഎസ് അച്യുതാന്ദന്റെ ശകാരം

155

കോഴിക്കോട് കോടതി വളപ്പില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‍നാഥ് ബെഹ്റക്ക് വിഎസ് അച്യുതാന്ദന്റെ ശകാരം. സംഭവമറിഞ്ഞ വി.എസ് അച്യുതാനന്ദന്‍ നേരിട്ട് ഡിജിപിയെ വിളിച്ച് സംസാരിച്ചു.
നിങ്ങള്‍ പൊലീസ് എന്താണ് ചെയ്യുന്നത്തെന്ന് ചോദിച്ച വിഎസ് എന്തിനാണ് നിങ്ങള്‍ മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്നും സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും വിഎസ് അച്യുതാന്ദന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ കോടതികളില്‍ മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞതിനെതിരെ കഴിഞ്ഞ ദിവസം വിഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. ഐസ്ക്രീം കേസില്‍ വിഎസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹരജി ഇന്ന് രാവിലെ കോടതി പരിഗണിക്കവെയാണ് കോഴിക്കോട് ടൗണ്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ അറസ്റ്റ് ചെയ്തത്.

NO COMMENTS

LEAVE A REPLY