തിരുവനന്തപുരം: ഷൊര്‍ണൂര്‍ ജംഗ്ഷനിലെ യാര്‍ഡില്‍ ട്രാക്കിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് അഞ്ചു ട്രെയിനുകള്‍ വൈകിയോടും. ഡെറാഡൂണ്‍-കൊച്ചുവേളി സൂപ്പര്‍ ഫാസ്റ്റ് 60 മിനിറ്റും കോഴിക്കോട്-തൃശൂര്‍ പാസഞ്ചര്‍ 20 മിനിറ്റും ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ നിര്‍ത്തിയിടും. കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് 45 മിനിറ്റും എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് 45 മിനിറ്റും ആലപ്പുഴ- ധന്‍ബാദ് എക്‌സ്പ്രസ് 30 മിനിറ്റും വഴിമധ്യേ പിടിച്ചിടും.