ഗോഹട്ടി: ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് തോല്‍വി. പൂന സിറ്റിയോട് എതിരില്ലാത്ത ഒരു ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പരാജയപ്പെട്ടത്. മത്സരത്തിന്റെ 86ആം മിനിറ്റില്‍ മാഴ്സലോ നേടിയ ഗോളാണ് പൂനയ്ക്കു വിജയമൊരുക്കിയത്. മാര്‍ക്കോ സ്റ്റാന്‍കോവിച്ചിന്റെ പാസ് നോര്‍ത്ത് ഈസ്റ്റ് ഗോള്‍കീപ്പര്‍ ടി.പി.രഹനേഷിനെ മറികടന്ന് മാഴ്സലോ വലയിലെത്തിക്കുകയായിരുന്നു. 13 മത്സരങ്ങളില്‍നിന്നു 22 പോയിന്റുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് പൂന. അതേസമയം, 12 മത്സരങ്ങളില്‍നിന്ന് 11 പോയിന്റ് മാത്രമാണ് നോര്‍ത്ത് ഈസ്റ്റിന്റെ അക്കൗണ്ടിലുള്ളത്. ഏഴു മത്സരങ്ങളിലുംനോര്ത്ത് ഈസ്റ്റ് പരാജയപ്പെട്ടു.