റാമല്ല: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യയും പലസ്തീനും ആറ് കരാറുകളില്‍ ഒപ്പുവച്ചു. അടിസ്ഥാന സൗകര്യവികസന മേഖലയുമായി ബന്ധപ്പെട്ട കരാറുകളിലാണ് ഒപ്പുവച്ചത്. ആരോഗ്യ രംഗത്തെ സഹകരണം മെച്ചപ്പെടുത്തുന്നതിനും, സ്ത്രീശാക്തീകരണത്തിനായി ഇന്ത്യ-പലസ്തീന്‍ സെന്റര്‍ സ്ഥാപിക്കുന്നതടക്കമാണ് കരാറുകള്‍.