ഇന്ത്യ നിയന്ത്രണരേഖ കടന്നുള്ള മിന്നലാക്രമണത്തിന് തുനിയരുതെന്ന് പാക്കിസ്ഥാന്‍

244

ശ്രീനഗര്‍ : സിന്‍ജുവാന്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ മിന്നലാക്രമണത്തിന് തുനിയരുതെന്ന് പാക്കിസ്ഥാന്‍. ജമ്മുവിലെ സിന്‍ജുവാന്‍ സൈനിക ക്യാമ്ബിനുനേരെ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ കേന്ദ്രമായ ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയാണെന്ന് ഇന്ത്യ വ്യക്തമാക്കിയതിന് പിന്നാലെയാണ് പാക്ക് പ്രസ്താവന. വിശദമായ അന്വേഷണം നടത്താതെയാണ് ഇന്ത്യ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നതെന്ന് പാക് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. നിയന്ത്രണരേഖ കടന്നുള്ള മിന്നലാക്രമണത്തില്‍നിന്ന് രാജ്യാന്തര സമൂഹം ഇന്ത്യയെ പിന്തിരിപ്പിക്കണമെന്നും പാക്ക് ആവശ്യപ്പെട്ടതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

NO COMMENTS