യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ യുഎപിഎ ചുമത്തണമെന്ന് രമേശ് ചെന്നിത്തല

179

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് നേരെ യു.എ.പി.എ. ചുമത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബോംബെറിഞ്ഞ് ഭീതി പരത്തിയാണ് ഷുഹൈബിനെ വെട്ടി കൊലപ്പെടുത്തിയത്. അതു കൊണ്ടു തന്നെ യു.എ.പി. എ സെക്ഷന്‍ 15 പ്രകാരം പ്രതികള്‍ക്കു നേരെ യു.എ.പി.എ ചുമത്താന്‍ കഴിയും. എന്നാല്‍ നീതി പാലകര്‍ എന്തുകൊണ്ട് അക്കാര്യം ചെയ്യുന്നില്ലെന്ന് അദ്ദേഹം ചോദിക്കുകയുണ്ടായി.
സിപിഐ.(എം) തയ്യാറാക്കുന്ന ഡമ്മി പ്രതികളെ ലഭിക്കുന്നതു വരെ ഷുഹൈബ് വധക്കേസില്‍ ആരേയും അറസ്റ്റ് ചെയ്യില്ല എന്ന വിവരമാണ് തനിക്ക് ലഭിച്ചിട്ടുള്ളത്. ഇത്രയും ക്രൂരമായ കൊലപാതകം നടന്നിട്ടും സിപിഐ.(എം). ന്റെ അനുമതി കാത്ത് ആരേയും അറസ്റ്റ് ചെയ്യാതിരിക്കയാണ് പൊലീസെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

NO COMMENTS