തിരുവനന്തപുരം: വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് സമരം. നിരക്ക് വര്‍ദ്ധന അപര്യാപ്തമെന്ന് ബസ് ഓപ്പററ്റേഴ്സ് അസോസിയേഷന് അറിയിച്ചു. മിനിമം ചാര്‍ജ് പത്ത് രൂപയാക്കണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ല, വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കും വര്‍ദ്ധിപ്പിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടു.
ബസ് മിനിമം ചാര്‍ജ് എട്ട് രൂപയാക്കിയ തീരുമാനം അംഗീകരിക്കില്ലെന്നും സമരം തുടരുമെന്നും ബസ് ഓപ്പററ്റേഴ്സ് അസോസിയേഷന് നേരത്തെ അറിയിച്ചിരുന്നു. മിനിമം ചാര്‍ജ് പത്ത് രൂപയാക്കണമെന്നായിരുന്നു അസോസിയേഷന്റെ ആവശ്യം.