അസമില്‍ വ്യോമസേനയുടെ ചെറുവിമാനം തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

193

ദിസ്പുര്‍ : അസമില്‍ വ്യോമസേനയുടെ ചെറുവിമാനം തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. ജോഹട്ടയിലെ വ്യോമസേന ആസ്ഥാനത്ത് നിന്ന് പതിവായുള്ള നിരീക്ഷണപ്പറക്കലിന് പുറപ്പെട്ട വിമാനം യാത്ര ആരംഭിച്ച്‌ മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ അപകടത്തില്‍ പെടുകയായിരുന്നു. സാങ്കേതിക തകരാറുകളാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിംഗ് കമാന്‍ഡര്‍ റാങ്ക് ഓഫീസര്‍മാരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.

NO COMMENTS