മെക്‌സിക്കോയില്‍ ഭൂചലനം ; റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തി

230

മെക്‌സിക്കോ സിറ്റി: തെക്കുപടിഞ്ഞാറന്‍ മെക്‌സിക്കോയിലെ ഒക്സാക്ക സംസ്ഥാനത്തുണ്ടായ ശക്തമായ ഭൂചലനത്തില്‍ ഒട്ടേറെ നാശനഷ്ടം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയിലും പ്രകമ്പനം അനുഭവപ്പെട്ടു.റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഒക്‌സാക്ക സംസ്ഥാനത്തെ പിനോതെപ ദെ ഡോണ്‍ ലൂയിസാണ്. ഭൂതലത്തില്‍ നിന്ന് 24.6 കിലോമീറ്റര്‍ താഴെയായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

NO COMMENTS