ഷുഹൈബ് വധക്കേസ് ; പാര്‍ട്ടി അംഗങ്ങള്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശന നടപടിയെന്ന് കോടിയേരി ബാലകൃഷ്ണന്‍

239

തിരുവനന്തപുരം: ഷുഹൈബ് വധക്കേസില്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യഥാര്‍ഥ പ്രതികളെ പൊലീസ് കണ്ടെത്തട്ടേയെന്നും കോടിയേരി പറഞ്ഞു. കൊലപാതകത്തെ പാര്‍ട്ടി അപലപിക്കുന്നു. കസ്റ്റഡിയിലുള്ളവര്‍ പ്രതികളല്ലെന്നും കോടിയേരി പറഞ്ഞു. പൊലീസിന്റെ ശല്യം സഹിക്കാനാകാതെയാണ് ഇവര്‍ കീഴടങ്ങിയതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

NO COMMENTS