കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിനെ വെട്ടിക്കൊന്നതിനെ തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്ത കണ്ണൂരില്‍ 21ന് ബുധനാഴ്ച സമാധാന യോഗം ചേരും. മന്ത്രി എ.കെ.ബാലന്റെ നേതൃത്വത്തിലാണ് യോഗം. ജില്ലാ കളക്ടറും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. വിവിധ രാഷ്ട്രീയ കക്ഷികളേയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.