കോട്ടയം: എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം. തിരുത്തി എന്‍.എസ്.എസ് ഹോമിയോ മെഡിക്കല്‍ കോളജിലെ നിയമനവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. കോട്ടയം വിജിലന്‍സ് കോടതിയാണ് സുകുമാരന്‍ നായര്‍ക്കും മറ്റ് ആറു പേര്‍ക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. ഹോമിയോ മെഡിക്കല്‍ കോളജിലെ റീഡര്‍ തസ്തികയില്‍ നടന്ന നിയമനത്തിനെതിരെയായ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവ്. വ്യാജ സര്‍ട്ടിഫിക്കറ്റുള്ള രണ്ട് പേരെ നിയമിച്ചുവെന്നാണ് പരാതി.