കണ്ണൂര്‍: കണ്ണൂരില്‍ മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. ജോസഫ്. മുഖ്യമന്ത്രി വിളിക്കുന്ന യോഗത്തില്‍ മാത്രമേ ഇനി കോണ്‍ഗ്രസ് പങ്കെടുക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. സര്‍വകക്ഷി യോഗത്തില്‍ യുഡിഎഫിന്റെ ജനപ്രതിനിധികളെ അപമാനിച്ചു. തൃശൂരിലെ പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാനാണ് സിപിഎം എംഎല്‍എമാര്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നതെന്നും കെസി ജോസഫ് പറഞ്ഞു. എംപിയെയും പഞ്ചായത്ത് പ്രതിനിധികളെയും വേദിയില്‍ ഇരുത്തിയ നടപടി ശരിയായില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്തതെന്നും ജോസഫ് പറഞ്ഞു.