യുഡി.എഫ് നേതൃയോഗം വ്യാഴാഴ്ച സുധാകരന്‍റെ സമരപ്പന്തലില്‍

274

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധത്തില്‍ ഭാവി സമരപരിപാടികളെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ കണ്ണൂരില്‍ വ്യാഴാഴ്ച യുഡിഎഫ് നേതൃയോഗം ചേരും. കെ. സുധാകരന്റെ സമരപന്തലിലായിരിക്കും യോഗം നടക്കുകയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
ശനിയാഴ്ച ശുഹൈബ് ദിനമായി ആചരിക്കും. അന്ന് സംസ്ഥാനത്ത് എല്ലാ പഞ്ചായത്തുകളിലും യുഡിഎഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

NO COMMENTS