ഷുഹൈബ് വധക്കേസ് : ഡമ്മി പ്രതികളെ ഇറക്കി രക്ഷപെടുത്താമെന്ന് ഉറപ്പ് ലഭിച്ചിരുന്നതായി പ്രതി ആകാശ് തില്ലങ്കേരി

287

കണ്ണൂര്‍ : ഷുഹൈബ് വധക്കേസ്സില്‍ ഡമ്മി പ്രതികളെ ഇറക്കി രക്ഷപെടുത്താമെന്ന് ഉറപ്പ് ലഭിച്ചിരുന്നതായി പ്രതി ആകാശ് തില്ലങ്കേരി പൊലിസിന് മൊഴി നല്‍കി. സംഘത്തില്‍ ഉണ്ടായിരുന്ന ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ് ഉറപ്പ് നല്‍കിയത്. അടിച്ചാല്‍ പോരേയെന്ന് ചോദിച്ചപ്പോള്‍ വെട്ടണമെന്ന് അവര്‍ ശഠിച്ചു. ഭരണമുണ്ടെന്നും പാര്‍ട്ടി സഹായിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. കൊലക്കു ശേഷം താനും റിജിലും നാട്ടിലേക്ക് തന്നെ പോയി. മരണം ഉറപ്പായപ്പോഴാണ് ഒളിവില്‍ പോയത്. സംഭവത്തിന് ശേഷം രണ്ടു വണ്ടിയിലാണ് കടന്നത്. കൂട്ടത്തിലുള്ള മറ്റൊരാളാണ് ആയുധങ്ങള്‍ കൊണ്ടുപോയത് അത് എങ്ങോട്ടാണെന്ന് അറിയില്ല. എല്ലാവരും വീട്ടിലേക്കാണെന്ന് പറഞ്ഞു പിരിഞ്ഞതായും ആകാശ് തില്ലങ്കേരി പൊലിസിനോട് പറഞ്ഞു.

NO COMMENTS