കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ് ജോംഗ് ഉന്നിലെപ്പോലെയാണ് പെരുമാറുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. പി ജയരാജന് അധികാര ഭ്രാന്താണ്. ഇവിടം ഉത്തര കൊറിയയാണെന്നാണ് അദ്ദേഹം കരുതുന്നത്. എല്ലാം നിശ്ചയിക്കുന്നത് പാര്‍ട്ടിയാണെന്നാണ് ജയരാജന്‍ പറയുന്നത്. ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രത്തിലെ ഏകാധിപതിയെ പോലെയാണ് ജയരാജന്റെ നിലപാടുകള്‍. ജനാധിപത്യത്തില്‍ പാര്‍ട്ടി ഭരണം അടിച്ചേല്‍പ്പിക്കാനുള്ള ആഗ്രഹമാണ് ജയരാജനെന്നും സുധാകരന്‍ പറഞ്ഞു. എല്ലാം പാര്‍ട്ടിയുടെ കൈയിലാണെന്നാണ് ജയരാജന്‍ ധരിക്കുന്നതെങ്കില്‍ അത് ഒരു അസുഖമാണ്. ഇതൊരു ഭ്രാന്താണ്. താന്‍ എല്ലാത്തിനും മുകളിലാണെന്ന തോന്നല്‍. ഇതാണ് ഫാസിസത്തിന് ജന്മം നല്‍കുന്നതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ തിരുത്തല്‍ വരുത്തേണ്ടത് സിപിഎമ്മാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.