മുംബൈ : പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ 9 കാറുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. പിടിച്ചെടുത്ത കാറുകള്‍ റോള്‍സ് റോയ്സ് ഗോസ്റ്റ്, പോര്‍ഷെ പനാമീറ, രണ്ട് മെഴ്സിഡസ് ബെന്‍സ് ജി.എല്‍ 350 സി ഡി ഐ, മൂന്ന് ഹോണ്ട കാറുകള്‍, ഒരു ടൊയോട്ട ഫോര്‍ച്യൂണര്‍, ഒരു ടൊയോട്ട ഇന്നോവ എന്നിവയാണ്.