കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ ആദിവാസി മരിച്ചു

238

കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ ആദിവാസി മരിച്ചതായി പരാതി. നിലമ്പൂര്‍ പൂക്കാട്ടുപാടം ചേലോട് കോളനിയിലെ കണ്ടനാണ് (50) മരിച്ചത്. മൂന്നു മണിക്കൂര്‍ കിടന്നിട്ടും ഇദ്ദേഹത്തിന് മതിയായ ചികിത്സ കിട്ടിയില്ലെന്നാണ് ആരോപണം. മൃതദേഹം അത്യാഹിത വിഭാഗത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം കൊണ്ടുപോകാന്‍ പോലും ആരും സഹായിക്കാനില്ലാതെ നിസഹായാവസ്ഥയിലാണ് കണ്ടന്‍റെ ഭാര്യ.

NO COMMENTS