ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പര ഇന്ത്യക്ക്

290

കേപ്ടൗണ്‍ : ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പര ഇന്ത്യക്ക്ക്ക്. ഇന്ത്യ നേടിയ 172 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് 20 ഓവറില്‍ 165/6 എന്ന നിലയില്‍ അവസാനിച്ചപ്പോള്‍ 7 റണ്‍സിന്‍റെ ജയം സ്വന്തമാക്കി ഇന്ത്യ. ഇന്ത്യയ്ക്കായി ശിഖര്‍ ധവാന്‍(47), സുരേഷ് റെയ്ന(43) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് 172 റണ്‍സിലേക്ക് ടീമിനെ എത്തിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി 3 വിക്കറ്റ് വീഴ്ത്തി ജൂനിയര്‍ ഡാലയാണ് ബൗളിംഗില്‍ തിളങ്ങിയത്. ജീന്‍ പോള്‍ ഡുമിനിയും(55) അവസാന പന്ത് വരെ പൊരുതി ക്രിസ്റ്റ്യന്‍ ജോങ്കറും ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കിണഞ്ഞ് ശ്രമിച്ചുവെങ്കിലും ബാറ്റിംഗ് അത്ര അനായാസകരമല്ലാത്ത പിച്ചില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ മേല്‍ക്കൈ നേടുകയായിരുന്നു. ഒരു ഘട്ടത്തില്‍ 10 പന്തില്‍ നിന്ന് 30 റണ്‍സ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കയയുടെ തോല്‍വി 7 റണ്‍സായി കുറച്ചതിനു പിന്നില്‍ ജോങ്കറും(24 പന്തില്‍ 49) ഫര്‍ഹാന്‍ ബെഹര്‍ദ്ദീനുമാണ് പ്രധാന പങ്ക് വഹിച്ചത്. ബെഹര്‍ദ്ദീന്‍ 6 പന്തില്‍ നിന്ന് 15 റണ്‍സ് നേടി പുറത്താകാതെ നിന്നു. ആറാം വിക്കറ്റില്‍ 51 റണ്‍സാണ് കൂട്ടുകെട്ട് നേടിയത്.

ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജസ്പ്രീത് ബുംറ, ശര്‍ദ്ധുല്‍ താക്കൂര്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, സുരേഷ് റെയ്‍ന എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു. സുരേഷ് റെയ്‍നയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഭുവനേശ്വര്‍ കുമാറിനെ പരമ്പരയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

NO COMMENTS