അരുവിക്കര : ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് കരുത്ത് പകരണമെന്നതാണ് ഇടതുപക്ഷത്തോട് കാലഘട്ടം ആവശ്യപ്പെടുന്നത്, അത് മനസിലാക്കാനും ജനപക്ഷത്ത് നില്‍ക്കാനും കമ്മ്യൂണിസ്റ്റുകള്‍ക്ക് സാധിക്കണ മെന്നും സിപിഐ ദേശീയ എക്സി അംഗം ബിനോയ് വിശ്വം പറഞ്ഞു. സംഘ പരിവാരമാണ് രാജ്യത്തിന്റെ മുഖ്യ ശത്രു എന്നതില്‍ സിപിഐക്ക് സംശയമില്ല. സിപിഐ മുന്നോട്ട് വെക്കുന്ന ബദല്‍ രാഷ്ട്രീയമാണ് ശരിയെന്ന് രാജ്യത്തെ പുരോഗമന പ്രസ്ഥാനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. പൊതുശത്രുവിനെതിരായ രാഷ്ട്രീയ ഐക്യപെടല്‍ തെരഞ്ഞെടുപ്പ് സഖ്യമാണെന്ന് കരുതുന്നത് ആശയ പരമായ അസ്ഥിരത കൊണ്ടാണ്. സിപിഐക്ക് ഇക്കാര്യത്തില്‍ സംശയമില്ലാത്തത് ആശയ ദൃഡതയുള്ളത് കൊണ്ടാണ്.രാജ്യത്ത് ഇടതുപക്ഷത്തെ ശക്തി പ്പെടുത്തിക്കൊണ്ട് പുരോഗമന പ്രസ്ഥാനങ്ങളുടെ ഐക്യനിര ഉയര്‍ത്താനാണ് സിപിഐ ശ്രമിക്കുന്നത്. വളയം അരുവിക്കരയില്‍ രണ്ടു ദിവസമായി നടക്കുന്ന സിപിഐ നാദാപുരം മണ്ഡലം ക്യാമ്ബിനെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.