ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തെ ഇന്ന് കാണും. കൊലപാതകം അന്വേഷിക്കാനെത്തിയ കമ്മീഷന്‍ പാലക്കാട് എത്തിയിട്ടുണ്ട്. രാവിലെ അട്ടപ്പാടിയിലെത്തി മധുവിന്‍റെ അമ്മയെയും കുടുംബത്തെയും കാണും എന്ന് കമ്മീഷന്‍ നന്ദകുമാര്‍ സായ് പറഞ്ഞു.