മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 235 പോയന്റ് താഴ്ന്ന് 34,110ലും നിഫ്റ്റി 76 പോയന്റ് നഷ്ടത്തില്‍ 10,478ലുമെത്തി. സിപ്ല, ബിപിസിഎല്‍, ഡോ.റെഡ്ഡീസ് ലാബ്, ഗെയില്‍, എച്ച്‌സിഎല്‍ ടെക്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഓട്ടോ, ഒഎന്‍ജിസി, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്സ്, എച്ച്‌പിസിഎല്‍, ഐസിഐസിഐ ബാങ്ക്, വേദാന്ത, ഹിന്‍ഡാല്‍കോ, എസ്ബിഐ, ടാറ്റ സ്റ്റീല്‍, ആക്സിസ് ബാങ്ക്, എച്ച്‌ഡിഎഫ്സി ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി സുസുകി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.