വിദേശികള്‍ വരവില്‍ കവിഞ്ഞ പണം സ്വദേശത്തേക്കു അയക്കുന്നത് കണ്ടെത്താന്‍ സൗദിയില്‍ പുതിയ പദ്ധതി വരുന്നു.കൂടുതലായി അയക്കുന്ന പണം കണ്ടു കെട്ടുകയും പണം അയക്കുന്നവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്യും.
സൗദി ധന മന്ത്രാലയം, മോണിറ്ററിങ് ഏജന്‍സി, ആഭ്യന്തര മന്ത്രാലയും തുടങ്ങിയ പ്രാധാന വകുപ്പുകള്‍ ചേര്‍ന്നാണ് ശമ്പളത്തെക്കാള്‍ കൂടുതല്‍ പണം അയക്കുന്ന വിദേശികളെ കണ്ടെത്താന്‍ പുതിയ പദ്ധതി തയ്യാറാക്കുന്നുത്. ഇതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്കു കീഴില്‍ പ്രത്യേക സെന്റര്‍ ആരംഭിക്കും. കൂടാതെ രാജ്യത്തെ മുഴുവന്‍ ബാങ്കുകളേയും നവസാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രത്യേക ശൃംഖല വഴി ബന്ധിപ്പിക്കാനുമാണ് പദ്ധതിതി.
വരുമാനത്തെക്കാള്‍ കൂടുതലായി അയക്കുന്ന പണം കണ്ടു കെട്ടുകയും ആവശ്യമെങ്കില്‍ ഇത് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുത്താനുമാണ് ആലോചന. ഇതാദ്യമായാണ് വിദേശികളുടെ യതാര്‍ത്ഥ ശമ്പളത്തെക്കാള്‍ കൂടുതല്‍ പണം അയക്കുന്നതു കണ്ടെത്തുന്നതിനു പുതിയൊരു പദ്ദതി തയ്യാറാക്കുന്നത്. ബിനാമി ബിസിനസ്സ് വഴിയും മറ്റു അനധികൃത തൊഴിലുകളിലൂടേയും വിദേശികള്‍ വന്‍ തോതില്‍ പണം രാജ്യത്തിന് പുറത്തേക്കു അയക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ അനധികൃത പണമൊഴുക്ക് രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് വലിയവെല്ലുവിളിയാണന്നാണ് വിദഗ്ദാഭിപ്രായം. ഈ സാഹചര്യത്തിലാണ് വിദേശികള്‍ അയക്കുന്ന പണം നിരീക്ഷിക്കാന്‍ പദ്ധതി തയ്യാറാക്കുന്നത്.