പിഎന്‍ബി തട്ടിപ്പ് ; കേസ് അന്വേഷണവുമായി സഹകരിക്കില്ലെന്ന് നീരവ് മോദി

203

ന്യൂ ഡല്‍ഹി : പിഎന്‍ബി തട്ടിപ്പ് കേസ് അന്വേഷണവുമായി സഹകരിക്കില്ലെന്ന് നീരവ് മോദി. സിബിഐയെ ആണ് നീരവ് മോദി ഇക്കാര്യം അറിയിച്ചത്. അതേസമയം പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നീരവ് മോദിയുടെ ഫയര്‍സ്റ്റാര്‍ ഡയമണ്ട് ഗ്രൂപ്പ് അമേരിക്കയിലെ കോടതിയില്‍ അപേക്ഷ നല്‍കി. 1000 കോടി യുഎസ് ഡോളറിന്‍റെ ആസ്തി ബാധ്യതകളുള്ള കമ്പനിയാണ് ഈ മാസം 25ന് ഇ-മെയില്‍ വഴി അപേക്ഷ നല്‍കിയത്.

NO COMMENTS