മോഹന്‍ ശന്തനു ഗൗഡര്‍ ഇന്ന് ഹൈക്കോടതി ജ‍ഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യും

199

നിയുക്ത ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് മോഹന്‍ ശന്തനു ഗൗഡര്‍, ഹൈക്കോടതി ജ‍ഡ്ജിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 9.40ന് ഹൈക്കോടതി ഹാളിലാണ് ചടങ്ങ്. ആക്ടിംഗ് ചീഫ് ജസ്റ്റീസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ സത്യവാചകം ചെല്ലിക്കോടുക്കും. ഹൈക്കോടതി ജ‍ഡ്ജിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെങ്കിലും മോഹന്‍ ശന്തനു ഗൗഡര്‍ ഒരാഴ്ചക്കുള്ളിലേ ആക്ടിംഗ് ചീഫ് ജസ്റ്റീസായി ചുമതലയേല്‍ക്കൂ. അതേസമയം ഹൈക്കോടതിയില്‍ ഉണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല. ഹൈക്കോടതിയില്‍ പ്രവേശിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് കഴിഞ്ഞ ദിവസം രജിസ്ട്രാര്‍ അറിയിച്ചിരുന്നെങ്കിലും ചടങ്ങിലേക്ക് ക്യാമറകള്‍ക്ക് അനുവാദം നല്‍കിയിട്ടില്ല.

NO COMMENTS

LEAVE A REPLY