തിരുവനന്തപുരം : അപ്പോളോ ആശുപത്രിയിലെ ചികിത്സക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. രക്തത്തില്‍ പ്ലേറ്റ്ലെറ്റ് കുറഞ്ഞുവെന്നത് ചിലരുടെ ആഗ്രഹം മാത്രമാണെന്നും തനിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും 15 വര്‍ഷമായി നടത്തുന്ന സാധാരണ ചെക്കപ്പാണ് നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്തത്തില്‍ പ്ലേറ്റ്ലെറ്റ് കുറവാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചതായി കേട്ടു. തനിക്ക് അത്തരം പ്രശ്നങ്ങളൊന്നുമില്ല.
ചിലരുടെ ആഗ്രഹം മാത്രമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് പരിശോധനക്കായി മുഖ്യമന്ത്രിയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് രക്തത്തില്‍ പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറവാണെന്ന് വാര്‍ത്തകള്‍ പ്രചരിക്കുകയും മുഖ്യമന്ത്രിയുടെ ഒാഫീസ് നിഷേധിക്കുകയും ചെയ്തിരുന്നു.