മലപ്പുറം: കാനം രാജേന്ദ്രൻ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി. എതിരില്ലാതെയാണ് കാനത്തെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. എതിര് സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള ഇസ്മായില്‍ പക്ഷത്തിന്റെ നീക്കം പാളിയതോടെയാണ് വീണ്ടും കാനം സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്. ചെയര്‍മാനെയും കണ്‍വീനറെയും നീക്കി കമ്മീഷന് പുന:സംഘടിപ്പിച്ചു. ചെയര്മാന് വെളിയം ചന്ദ്രനെയും കണ്‍വീനര്‍ എകെ ചന്ദ്രനെയുമാണ് മാറ്റിയിരിക്കുന്നത്. പുതിയ കമ്മീഷനെ പിന്നീട് തീരുമാനിക്കും.