തിരുവനന്തപുരം : ബാര്‍ കോഴക്കേസില്‍ കെ.എം.മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മൂന്നാം തവണയാണ് മാണിയെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കുന്നത്. കോഴ വാങ്ങിയതില്‍ തെളിവ് കണ്ടെത്താനായില്ലെന്ന് വിജിലിന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. മാണിയുടെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ബാര്‍ കോഴ സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈകോടതി 45 ദിവസം വിജിലന്‍സ് സംഘത്തിന് അനുവദിച്ചിരുന്നു. ഞായറാഴ്ച ഈ 45 ദിവസം പൂര്‍ത്തിയായി. അടുത്തയാഴ്ച ഹൈകോടതി ഹര്‍ജി വീണ്ടും പരിഗണിക്കുമ്ബോള്‍ വിമര്‍ശനത്തിന് വഴിവെച്ചേക്കുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.