കണ്ണൂര്‍ : മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബിന്‍റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. കേസന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാതാപിതാക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ലെന്നും പിതാവ് ഹര്‍ജിയില്‍ പറയുന്നു.
ഭരണകക്ഷി ആവശ്യപ്പെടുന്നതിന് അനുസരിച്ചാണ് പൊലീസ് കേസന്വേഷണം നടത്തുന്നതെന്നാണ് ഷുഹൈബിന്റെ മാതാപിതാക്കളുടെ ആരോപണം.