സിറിയയില്‍ റഷ്യന്‍ വിമാനം തകര്‍ന്നുവീണ് 32 പേര്‍ കൊല്ലപ്പെട്ടു

285

ഡമാസ്‌കസ്: സിറിയയില്‍ റഷ്യന്‍ വിമാനം തകര്‍ന്നുവീണ് 32 പേര്‍ കൊല്ലപ്പെട്ടു. 26 യാത്രക്കാരും ആറു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമെന്നു സംശയിക്കുന്നതായി പ്രതിരോധമന്ത്രാലയം പത്രക്കുറിപ്പില്‍ വ്യക്തമാക്കി. റണ്‍വേയില്‍നിന്ന് 500 മീറ്റര്‍ അകലെ വിമാനത്തിനു തീപിടിക്കുകയായിരുന്നെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അപകടത്തില്‍ റഷ്യ അന്വേഷണം പ്രഖ്യാപിച്ചു.

NO COMMENTS