കൊച്ചി: വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ച് സംഭവത്തില്‍ യുവഗായകനെതിരെ കേസ്. പിറവം സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയില്‍ കളമശേരി എച്ച്എംടി സ്വദേശി നവീന്‍ ജെ. അന്ത്രപ്പേറിനെതിരെയാണ് പൊലീസ് കേസെടുത്തത്. പരാതിക്കാരിയുടെ അമേരിക്കയിലുള്ള സഹോദരിയുടെ ഭര്‍ത്താവും സ്‌റ്റേജ് ആര്‍ട്ടിസ്റ്റുമാണ് നവീന്‍.
വ്യാജ പേരില്‍ അക്കൗണ്ട് ഉണ്ടാക്കിയായിരുന്നു നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങളും ചിത്രങ്ങള്‍ക്കൊപ്പം ചേര്‍ത്തതായി പരാതിയില്‍ പറയുന്നു. റാണി പിറവം എന്ന പേരില്‍ രൂപീകരിച്ച അക്കൗണ്ട് വഴിയാണ് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇയാള്‍ പ്രചരിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി.
പ്രമുഖ മലയാളം വാരികയുടെ സൗന്ദര്യമത്സരത്തിന് അയച്ച ചിത്രങ്ങളാണ് ഇയാള്‍ ദുരുപയോഗം ചെയ്തത്. ചിത്രങ്ങള്‍ക്കൊപ്പം നഗ്‌നചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ഇയാള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചത്. മുന്‍വൈരാഗ്യത്തിന്‍റെ പേരിലാണ് ഇയാള്‍ ഇങ്ങനെ ചെയ്തതെന്ന് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു. സഹോദരിയുമായുള്ള നവീന്‍റെ വിവാഹത്തെ എതിര്‍ത്തതാണ് ഇയാള്‍ക്ക് തന്നോട് വൈരാഗ്യം തോന്നാന്‍ കാരണമെന്ന് പരാതിയില്‍ പറയുന്നു.