കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഗൂഢാലോചന പുറത്ത് വരാറില്ലെന്ന്‍ ഹൈക്കോടതി

248

കൊച്ചി : ഷുഹൈബിന്റെ കൊലപാതകത്തിന് പിന്നിലെ ലക്ഷ്യമെന്തെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. കൊലപാതകങ്ങളില്‍ ഗൂഢാലോചന ഫലപ്രദമായി അന്വേഷിക്കാറില്ലെന്നും, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഗൂഢാലോചന പുറത്ത് വരാറില്ലെന്നും കോടതി വിമര്‍ശിച്ചു. അതേസമയം പ്രതികള്‍ക്ക് ഷുഹൈബിനോട് വ്യക്തി വൈരാഗ്യമുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

NO COMMENTS