അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രിയായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിപ്ലബ് കുമാര്‍ ദേബ് അധികാരമേറ്റു. മുതിര്‍ന്ന ബിജെപി നേതാവായ ജിഷ്ണു ദേവ് ബര്‍മന്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ തഥാഗത റോയ് ആണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അധ്വാനി, മുരളിമനോഹര്‍ ജോഷി, ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ മാണിക് സര്‍ക്കാര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം ത്രിപുരയില്‍ നടക്കുന്ന അക്രമസംഭവങ്ങളിലും പ്രതിമകള്‍ തകര്‍ക്കുന്നതിലും പ്രതിഷേധിച്ച് ഇടതുപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നത്. ഇതേത്തുടര്‍ന്നാണ് പ്രതിപക്ഷ നേതാവായ മണിക് സര്‍ക്കാരിനെ ബിജെപി നേതാക്കള്‍ നേരിട്ടെത്തി ക്ഷണിച്ചത്.