കോഴിക്കോട് : സ്വാതന്ത്ര്യം ലഭിച്ചതില്‍ ഒരു പാട് സന്തോഷമുണ്ടെന്നും ഞങ്ങള്‍ക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും ഹാദിയ. ഇസ്‌ലാം മതത്തിലേക്ക് മാറിയതുകൊണ്ടാണ് വിവാഹം ഇത്രവലിയ ചര്‍ച്ചയായതെന്നും ഹാദിയ പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. വിവാഹം സുപ്രീം കോടതി സാധുവായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹാദിയ ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം കോഴിക്കോട്ടെത്തിയത്. വിശ്രമം വേണമെന്നും നാട്ടിലെത്തി മാതാപിതാക്കളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണുകയാണ് ഉദ്ദേശ്യമെന്നും ഷെഫിന്‍ അറിയിച്ചു.