ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭൂചലനം. ശനിയാഴ്ച രാവിലെ റിക്ടര്‍ സ്കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പത്തു കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ പഠന വകുപ്പ് അറിയിച്ചു.