താന്‍ ഒരിക്കലും ബിജെപിയിലേക്ക് പോകില്ലെന്ന് കെ.സുധാകരന്‍

283

കണ്ണൂര്‍ : താന്‍ ഒരിക്കലും ബിജെപിയിലേക്ക് പോകില്ലെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സുധാകരന്‍. ബിജെപിയില്‍ ചേരാന്‍ ക്ഷണം കിട്ടിയ കാര്യം താന്‍ പുറത്ത് പറഞ്ഞത് രാഷ്ട്രീയ ധാര്‍മികത കൊണ്ടാണെന്നും സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിജെപിയെ രൂക്ഷമായി വിമര്‍ശിക്കുന്ന കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളില്‍ ഒരാളാണ് ഞാന്‍. അങ്ങനെയുള്ള താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും സുധാകരന്‍ ചോദിച്ചു. തന്റെ പ്രസ്താവനയെ ചിലര്‍ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ മാനസികനില തെറ്റിയതു പോലെയാണ് സംസാരിക്കുന്നത്. സിപിഐഎം നാണംകെട്ട പാര്‍ട്ടിയാണ്. ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാന്‍ സിപിഐഎം ചെപ്പടിവിദ്യ കാണിക്കുകയാണ്. ഗുജറാത്തില്‍ ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കിയതു പോലെ കേരളത്തില്‍ ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുന്നത് സിപിഐഎമ്മാണെന്നും സുധാകരന്‍ ആരോപിച്ചു.

NO COMMENTS