പെരുമ്പാവൂരില്‍ രണ്ടു കോടിയുടെ മയക്കുമരുന്ന് പിടികൂടി

263

പെരുമ്പാവൂര്‍ : പെരുമ്പാവൂരില്‍ വാഹന പരിശോധനയ്ക്കിടെ രണ്ടു കോടിയോളം രൂപ വില വരുന്ന ഹാഷിഷ് ഓയില്‍ പിടികൂടി. ഇന്നു രാവിലെ 9.30 ഓടെ എ.എം റോഡില്‍ ആശ്രമം ഹയര്‍സെക്കന്‍ഡറി സ്കൂളിന് സമീപത്തുവച്ചാണ് ഹാഷിഷ് പിടികൂടിയത്. രണ്ടു കുപ്പികളിലായി രണ്ടു കിലോ ഹാഷിഷാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇടുക്കി കൊന്നത്തടി മാടപ്പിള്ളി ആന്റണി അഗസ്റ്റ്യന്‍ (38) നെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് സിനിമാ മേഖലയുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

NO COMMENTS